പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് അമിതവണ്ണം. അമിതവണ്ണം കുറയ്ക്കുന്നതിൽ പച്ചക്കറികൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികൾ നോക്കാം.

അമിതവണ്ണം

Image Courtesy: Martin Poole

നാരുകൾ ധാരാളം അടങ്ങിയ കാബേജിൽ കലോറി കുറവാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

കാബേജ്

Image Courtesy: wulingyun/Moment/Getty Images

ചീര പോലുള്ള ഇലക്കറികൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇവയിൽ നാരുകളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്, എന്നാൽ കലോറി കുറവാണ്.

ചീര

Image Courtesy: Westend61

പ്രോട്ടീനുകളാൽ സമ്പന്നമായ കൂൺ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇവ മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും.

കൂൺ

Image Courtesy: Claudia Totir//Moment/Getty Images

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് പച്ചമുളക് സഹായിക്കുന്നു. ഇവ മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു.

പച്ചമുളക്

Image Courtesy: Westend61/Westend61/Getty Images

നാരുകളാൽ സമ്പന്നമായ മത്തങ്ങയിൽ കലോറി കുറവാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

മത്തങ്ങ

Image Courtesy:Steve Terrill/Corbis Documentary/Getty Images

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള കാരറ്റിൽ കലോറി കുറവാണ്. 

കാരറ്റ്

Image Courtesy:Rebeca Mello

NEXT: വയറ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ പതിവാക്കൂ