21 March 2025

SHIJI MK

ചിയ സീഡ്  കഴിക്കേണ്ടത് ഈ സമയത്ത്

Freepik Images

വണ്ണം കുറയ്ക്കാനായി ഇന്ന് പലരും ചിയ സീഡ് കഴിക്കുന്നുണ്ട്. വണ്ണം കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല ചര്‍മത്തിന്റെ ആരോഗ്യത്തിനും ചിയ നല്ലതാണ്.

വണ്ണം

ഒമേഗ 3 ഫാറ്റി ആസിഡുകള്‍, നാരുകള്‍, പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ കൊണ്ട് സമ്പന്നമാണ് ചിയ സീഡ്.

ചിയ സീഡ്

ചിയ സീഡ് ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാല്‍ ഇത് കുടിക്കുന്നതിന് ഒരു സമയമുണ്ട്.

ചിയ വെള്ളം

ചിയ സീഡ് ഇട്ട വെള്ളം കുടിക്കുന്നതിന് ഏറ്റവും നല്ല സമയം ഏതാണെന്ന് മനസിലാക്കി വെക്കുന്നത് പ്രധനമാണ്.

സമയം

ഈ വെള്ളം രാവിലെ വെറും വയറ്റിലാണ് കുടിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

വെറും വയറ്റില്‍

വ്യായാമത്തിന് മുമ്പ് ചിയ സീഡിട്ട വെള്ളം കുടിക്കാം. ഇത് ഊര്‍ജം നല്‍കുന്നു.

വ്യായാമം

ഉറങ്ങുന്നതിന് തൊട്ടുമുമ്പോ ഉച്ചതിരിഞ്ഞോ ചിയ സീഡ് ഇട്ട വെള്ളം കുടിക്കുന്നത് നല്ലതല്ല.

എന്നാല്‍

ഉയര്‍ന്ന ഫൈബറാണ് ചിയയില്‍ അടങ്ങിയിരിക്കുന്നത്. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ഉറങ്ങാന്‍ ബുദ്ധിമുട്ടാകുകയും ചെയ്യുന്നു.

കാരണം

വിളര്‍ച്ച മാറ്റാന്‍ ഈന്തപ്പഴം കഴിക്കാം

NEXT