ബ്ലാക്ക് ഹെഡ്സ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞ് കൂടുന്നത് കാരണമാണ് പ്രധാനമായും ബ്ലാക്‌ഹെഡ്സ് ഉണ്ടാകുന്നത്. മൂക്ക്, താടി, കാവിൽ തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലും ഇത് കാണപ്പെടുന്നത്.
Image Courtesy: Getty Images/PTI
എണ്ണമയമുള്ള ചർമ്മത്തിലാണ് ബ്ലാക്‌ഹെഡ്സ് കൂടുതലും കണ്ടുവരുന്നത്. വീട്ടിലെ ചില ചേരുവകൾ കൊണ്ടുതന്നെ ഇതിന് പരിഹാരം കാണാൻ സാധിക്കും. അതിനുള്ള ചില പൊടിക്കൈകൾ നോക്കാം.
ഓട്സ് പൊടിച്ചതും റോസ് വാട്ടറും കൂടി യോജിപ്പിച്ച് മൂക്കിൽ പുരട്ടുന്നത് ബ്ലാക്ക്ഹെഡ്സ് എളുപ്പത്തിൽ അകറ്റാൻ സഹായിക്കും.
ദിവസവും മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്സിന്റെ മുകളിൽ തേച്ചുപിടിപ്പിച്ച്, 20 മിനിട്ടിന് ശേഷം കഴുകി കളയാം. ഇത് ബ്ലാക്ക്ഹെഡ്സ് മാറാൻ സഹായിക്കും.
മഞ്ഞളിൽ വെളിച്ചെണ്ണ ചാലിച്ച് മൂക്കിൽ പുരട്ടുന്നതും ബ്ലാക്ക്ഹെഡ്സ് മാറാൻ നല്ലതാണ്.
പഞ്ചസാര ഉപയോഗിച്ച് മൂക്കിന് ചുറ്റും സ്ക്രബ്ബ് ചെയ്യുന്നതും ബ്ലാക്ക്ഹെഡ്സ് അകറ്റാൻ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്താൽ മതിയാകും.
ഉപ്പും ചെറുനാരങ്ങ നീരും കൂടും മിക്സ് ചെയ്ത്, ആ മിശ്രിതം മൂക്കിൽ പുരട്ടി 15 മിനിട്ടിന് ശേഷം കഴുകി കളയുന്നതും ബ്ലാക്ക്ഹെഡ്സ് അകറ്റാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.