സ്ട്രോബെറി, ബ്ലൂബെറി എന്നിവയിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോയിഡുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. 

ബെറി പഴങ്ങൾ 

Image Courtesy: Pinterest

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. 

ഓറഞ്ച് 

Image Courtesy: Pinterest

ആപ്പിളിൽ ലയിക്കുന്ന നാരുകളും, ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.

ആപ്പിൾ 

Image Courtesy: Pinterest

വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.

തണ്ണിമത്തൻ 

Image Courtesy: Pinterest

മുന്തിരിയിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾസ് എന്നറിയപ്പെടുന്ന ആന്റിഓക്സിഡന്റുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

മുന്തിരി 

Image Courtesy: Pinterest

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലൂടെ ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും.

വാഴപ്പഴം

Image Courtesy: Pinterest

മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള പ്യൂണിക്കലാജിൻസ്, ആന്തോസയാനിനുകൾ എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതാണു.

മാതളനാരങ്ങ

Image Courtesy: Pinterest

NEXT; ഈ പച്ചക്കറികൾ വേവിക്കാതെ കഴിക്കരുത്