വേനൽക്കാലത്ത് ഒട്ടുമിക്കയാളുകളും നേരിടുന്ന ഒരു പ്രശ്നമാണ് നിർജ്ജലീകരണം. അതിനാൽ ഈ സമയത്ത് വെള്ളം ധാരാളം കുടിക്കുന്നതിനോടൊപ്പം ശരീരം തണുപ്പിക്കാൻ പഴങ്ങളും ഇളനീരുമെല്ലാം കുടിക്കുന്നത് നല്ലതാണ്. വേനൽക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം. 

വേനൽക്കാലം

Image Courtesy: Freepik

വേനൽക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് തണ്ണിമത്തൻ. ഇതിൽ 90 ശതമാനം വരെയും ജലാംശം അടങ്ങിയിരിക്കുന്നു.

തണ്ണിമത്തൻ 

ചൂടുകാലത്ത് ഇളനീർ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.

ഇളനീർ

ജലാംശം കൂടുതലുള്ള വെള്ളരിക്ക കഴിക്കുന്നത് ശരീരത്തിലെ താപനില കുറയ്ക്കാൻ സഹായിക്കുന്നു.

വെള്ളരിക്ക

വിറ്റാമിൻ സിയും ആന്റി-ഓക്സിഡന്റുകളും അടങ്ങിയ സ്ട്രോബെറിയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്.

സ്ട്രോബെറി 

ജലാംശവും വിറ്റാമിനുകളും അടങ്ങിയ തക്കാളിയും വേനൽക്കാലത്ത് കഴിക്കുന്നത് നല്ലതാണ്.

തക്കാളി 

വേനൽക്കാലത്ത് വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതാണ്.

നാരങ്ങാ വെള്ളം

NEXT: അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌