നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകാറുണ്ടോ? ഇത് കാൽസ്യത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. അതിനാൽ നഖങ്ങളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
ഫാറ്റി ആസിഡ്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഫ്ലാക്സ് സീഡ് പതിവായി കഴിക്കുന്നത് നഖത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു.
മുന്തിരിയിലുള്ള വിറ്റാമിൻ എ, സി, നാരുകൾ എന്നിവ നഖങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇതിന് ആൻറി ഫംഗൽ ഗുണങ്ങളുമുണ്ട്.
ബയോട്ടിൻ അടങ്ങിയിട്ടുള്ള മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കനമുള്ളതും തിളക്കമുള്ളതുമായ നഖങ്ങൾ ലഭിക്കാൻ സഹായിക്കുന്നു.
സാൽമണിലുള്ള പ്രോട്ടീൻ, ബയോട്ടിൻ, സിങ്ക്, സെലിനിയം, വൈറ്റമിൻ ബി 6, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ നഖങ്ങൾ പൊട്ടുന്നത് തടയും.
ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പയർ, ബീൻസ് തുടങ്ങിയവ കഴിക്കുന്നതും നഖങ്ങളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.
വിറ്റാമിൻ സി, കൊളാജൻ എന്നിവ കൊണ്ട് സമ്പുഷ്ടമായ സിട്രസ് പഴങ്ങൾ കഴിക്കുന്നത് നഖങ്ങൾക്ക് ശക്തിയും ഘടനയും നൽകുന്നു.
പാൽ, തൈര്, ബട്ടർ തുടങ്ങിയ പാലുല്പന്നങ്ങളിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ, കാൽസ്യം, സിങ്ക്, വിറ്റാമിൻ ബി 12 എന്നിവ നഖങ്ങളുടെ കരുത്ത് നിലനിർത്താൻ നല്ലതാണ്.