15 January 2025
JENISH THOMAS
മീൻ വിഭാവം ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അതിൽ കരിമീൻ രുചിച്ച് നോക്കത്തവർ ആരുമില്ലെന്ന് തന്നെ പറയാം
Pic Credit: Social Media
പക്ഷെ ഏറ്റവും രുചിയേറിയ കരിമീൻ എവിടെ ലഭിക്കുമെന്ന് അറിയുമോ?
അപ്പോൾ ചോദിക്കാം, കരിമീൻ എല്ലാം ഒന്നല്ലേ എന്ന്. അല്ലാ, പല തരത്തിലുള്ള കരിമീൻ കേരളത്തിൽ ലഭ്യമാണ്.
ശുദ്ധജല മത്സ്യമായ കരിമീൻ പുഴകളിലും, കുളങ്ങളിലും കനാലുകളിലും ഒപ്പം കായലുകളിലുമാണ് ഏറെ കാണപ്പെടാറുള്ളത്. ഇതിൽ കായലുകളിൽ നിന്നും ലഭിക്കുന്ന കരിമീനാണ് ഏറ്റവും രുചിയേറിയത്
എന്നാൽ ഇവയിൽ ഏറ്റവും രുചിയേറിയ കരിമീൻ ലഭിക്കുക കൊല്ലം കുണ്ടറ കായലിൽ നിന്നാണെന്നാണ് പ്രമുഖ ഷെഫ് ആയ നളൻ അഭിപ്രായപ്പെടുന്നത്.
ഉയർന്ന പ്രൊട്ടീനും ഓമേഗ-ഫാറ്റി അസിഡ് തുടങ്ങിയ ധാതുക്കൾ അടങ്ങിട്ടുള്ള മത്സ്യമാണ് കരിമീൻ. കൂടാതെ റിബോഫ്ലാവിൻ, വൈറ്റമിൻ ഡി, കാൽസ്യം തുടങ്ങിയവയും കരിമീനിൽ അടങ്ങിട്ടുണ്ട്
Next: ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലെവലാണ്