01 December 2024
TV9 Malayalam
അവധിക്കാലം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാം. വിദേശയാത്രകൾ പ്ലാൻ ചെയ്യുന്നവരും നമുക്കിടയിലുണ്ട്. ഈ ക്രിസ്മസ് അവധിക്കാലത്ത് സന്ദർശിക്കാൻ പറ്റിയ ചില വിദേശരാജ്യങ്ങൾ ഇതാ...
Pic Credit: Freepik
ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ശ്രീലങ്ക. ഈ മരതക ദ്വീപ് രാഷ്ട്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് ഈന്തപ്പനകൾ നിറഞ്ഞ ബീച്ചുകളും പുരാതനമായ ബുദ്ധക്ഷേത്രങ്ങളും.
അതിമനോഹരമായ തീരപ്രദേശങ്ങളും മഞ്ഞുപെയ്യുന്ന മലനിരകളും നിറഞ്ഞ രാജ്യമാണ് വിയറ്റ്നാം. സ്കെെ ഡെെവിംഗ്, കയാക്കിംഗ്, സ്നോർക്കലിംഗ് തുടങ്ങിയ ജല വിനോദങ്ങളും ഇവിടെ ആസ്വദിക്കാൻ പറ്റും.
ഭൂട്ടാനില്‍ മഞ്ഞുകാലത്ത് മാത്രമല്ല, വര്‍ഷം മുഴുവനും യാത്ര ചെയ്യാം. ട്രെക്കിംഗ്, ഹൈക്കിങ്, റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക പ്രവർത്തനങ്ങളും അമ്പെയ്ത്ത് മത്സരങ്ങളുമെല്ലാം ഇവിടെ ആസ്വദിക്കാം.
വിനോദസഞ്ചാരികളുടെ പറുദീസയാണ് ഇന്ന് ദുബായ്. ബുർജ് ഖലീഫയും ഷോപ്പിങ് മാളുകളുമെല്ലാം സഞ്ചാരികൾക്ക് കാണാം. ഡെസേർട്ട് സഫാരികൾ, സ്കൈ ഡൈവിംഗ്, ഇൻഡോർ സ്കീയിംഗ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ദുബായില്‍ ചെയ്യാനുണ്ട്.
അന്നപൂർണ, എവറസ്റ്റ്, മനസ്‌ലു, കാഞ്ചൻജംഗ തുടങ്ങിയ മഞ്ഞുമൂടിയ പർവ്വതനിരകളും ബുദ്ധൻ്റെ ജന്മസ്ഥലമായ ലുംബിനി, കാഠ്മണ്ഡു താഴ്‌വരയുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നു.