സന്ധിവാതം തടയുന്നതിലും നിയന്ത്രിക്കുന്നതിലും നല്ല ഭക്ഷണം വലിയ പങ്ക് വഹിക്കുന്നു. ആന്റി-ഇൻഫ്ളമേറ്ററി ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സന്ധിവാതം നിയന്ത്രിക്കാൻ സഹായിക്കുന്നു. 

സന്ധിവാതം

Image Courtesy: : Pinterest

ഒമേഗ-3, നാരുകൾ, ആന്റി-ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ ചിയ വിത്തുകൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ചിയ വിത്ത് 

Image Courtesy: : Pinterest

വാൾനട്ടിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റി-ഓക്സിഡന്റുകളും ജോയിന്റ് ടിഷ്യുകളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നു.

വാൾനട്ട്

Image Courtesy: : Pinterest

ബ്രോക്കോളി, ചീര പോലുള്ള പച്ച പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും ആന്റി-ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് സന്ധിവാതം മൂലം ഉണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

ഇലക്കറികൾ

Image Courtesy: : Pinterest

ഓട്സ്, തവിട്ടരി പോലുള്ള ധാന്യങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

ധാന്യങ്ങൾ

Image Courtesy: : Pinterest

പയർ, കടല പോലുള്ള പയർ വർഗങ്ങൾക്ക് ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇവ പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിന് നല്ലതാണ്.

പയർവർഗങ്ങൾ

Image Courtesy: : Pinterest

ഫ്‌ളാക്‌സ്‌ സീഡിൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കാനും സന്ധിവാതം തടയാനും സഹായിക്കും.

ഫ്‌ളാക്‌സ്‌ സീഡ് 

Image Courtesy: : Pinterest

NEXT: മുഖത്തെ പാടൊക്കെ നീക്കം ചെയ്യാൻ ക്യാരറ്റ് മതി