രുദ്രാക്ഷ മാല ധരിക്കുന്ന ധാരാളം ആളുകളെ കാണാൻ സാധിക്കും. പൊതുവെ ശിവഭക്തരാണ് രുദ്രാക്ഷ മാല ധരിക്കുക.
രുദ്രാക്ഷ മാല ധരിച്ചാൽ പാപങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്നും മരണാന്തരം ശിവലോകത്ത് എത്തുമെന്നുമാണ് പൊതുവായ വിശ്വാസം.
രുദ്രാക്ഷ മാല പതിവായി ധരിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് പരിചയപ്പെടാം.
ഒരു സംരക്ഷണ കവചമായി രുദ്രാക്ഷ മാലയെ കരുതുന്നവർ നിരവധിയാണ്. നെഗറ്റീവ് എനർജിയിൽ നിന്നും മാനസിക അസ്വസ്ഥതയിൽ നിന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു.
ഇവ ധരിക്കുന്നത് ജീവിതത്തെ കുറിച്ചുള്ള ഉൾക്കാഴ്ച ഉയർത്തുന്നു. ആത്മീയ ഉണർവും പ്രബുദ്ധതയും വളർത്തുന്നു.
രുദ്രാക്ഷ മാല ധരിച്ച് കൊണ്ട് പ്രാർഥിക്കുകയോ ധ്യാനിക്കുകയോ ചെയ്യുന്നത് ഏകാഗ്രത വർധിപ്പിക്കുന്നു.
രുദ്രാക്ഷ മാല ധരിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിരത വർധിക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അവ അഭിവൃദ്ധി നൽകുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.