നടത്തം മികച്ചൊരു വ്യായാമമാണെന്ന കാര്യം നമ്മുക്കറിയാം. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല ഹൃദയത്തെ സംരക്ഷിക്കാനും നടത്തം സഹായകമാണ്.
പല സമയങ്ങളിൽ നടക്കുന്നവരുണ്ട്. എന്നാൽ ദിവസവും 30 മിനിറ്റ് നേരം നടക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളാണ് ഉള്ളത്. അത് എന്തൊക്കെ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും പതിവ് നടത്തം സഹായിക്കുന്നു.
30 മിനിറ്റുള്ള നടത്തം ക്ഷീണത്തെ അകറ്റുന്നു. നടത്തം രക്തചംക്രമണം മെച്ചപ്പെടുത്തുകയും പേശികളെ സംരക്ഷിക്കുകയും ചെയ്യുന്നു.
അമിത കൊഴുപ്പ് പല രോഗങ്ങൾക്കുമുള്ള ഒരു കാരണമാണ്. ദിവസവും 30 മിനുട്ട് നേരം നടത്തം പതിവാക്കുന്നത് ശരീത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും.
നടത്തം കലോറി കുറയ്ക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കുകയും ദഹനത്തെയും സഹായിക്കുന്നു.
ഉറക്കക്കുറവ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. സ്ഥിരമായ 30 മിനിറ്റ് നടക്കുന്നത് ഉറക്കമില്ലായ്മ കുറയ്ക്കാനും സഹായിക്കുന്നു.
നടത്തം തലച്ചോറിലേക്കുള്ള ഓക്സിജൻ ഒഴുക്ക് വർദ്ധിപ്പിക്കുകയും, ഓർമ്മശക്തി വർദ്ധിപ്പിക്കുകയും, ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.