ച്യൂയിങ് ഗം കൊണ്ടുള്ള ഗുണങ്ങൾ

05 April 2025

Abdul Basith

Pic Credit: Social Media

വെറുതെ ചവച്ചാസ്വദിക്കാനുള്ളത് മാത്രമല്ല, ച്യൂയിങ് ഗം. ച്യൂയിങ് ഗമിന് ചില സവിശേഷ ഗുണങ്ങളുണ്ട്. അവയിൽ ചിലത് പരിശോധിക്കാം.

ച്യൂയിങ് ഗം

ച്യൂയിങ് ഗം ചവച്ചാൽ ഏകാഗ്രത വർധിക്കും. തലച്ചോറിലേക്കുള്ള രക്തസ്രാവം വർധിപ്പിക്കുന്നത് വഴി ഏകാഗ്രത വർധിക്കാൻ ഇത് സഹായിക്കും.

ഏകാഗ്രത

ആങ്ക്സൈറ്റിയും സ്ട്രെസും കുറച്ച് സമാധാനം നൽകാൻ ച്യൂയിങ് ഗമിന് കഴിയും. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ച്യൂയിങ് ഗം ചവയ്ക്കാം.

മാനസിക സമ്മർദ്ദം

ച്യൂയിങ് ഗം ചവയ്ക്കുന്നത് ഉമിനീര് നിർമ്മാണം വർധിപ്പിക്കും. ഇത് ദഹനം വർധിപ്പിക്കുകയും അസിഡിറ്റിയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ദഹനം

തുടർച്ചയായി ചവയ്ക്കുന്നത് കാരണം വായിലെ ബാക്ടീരിയയെയും ഭക്ഷ്യാവശിഷ്ടങ്ങളെയും ഒഴിവാക്കി ശ്വാസത്തിലെ ദുർഗന്ധം മാറ്റും.

ശ്വാസം

വായയുടെ ആരോഗ്യം വർധിപ്പിക്കാനും ച്യൂയിങ് ഗമ്മിന് കഴിയും. ഷുഗർ ഫ്രീ ഗം വായ്ക്കുള്ളിലെ ആസിഡ് ന്യൂട്രലൈസ് ചെയ്ത് കാവിറ്റി കുറയ്ക്കും.

വായ

ച്യൂയിങം ചവയ്ക്കുന്നതിലൂടെ നമ്മുടെ മൂഡ് മെച്ചപ്പെടും. ക്ഷീണത്തിൻ്റെയും തളർച്ചയുടെയുമൊക്കെ തോന്നൽ മാറ്റി മാനസിക നില മെച്ചപ്പെടുത്തും.

മൂഡ്

ഉയരത്തിലുള്ള വിമാനയാത്രയ്ക്കിടെ ചെവിയിലുണ്ടാവുന്ന പ്രഷർ കുറയ്ക്കാൻ ച്യൂയിങ് ഗം ചവയ്ക്കുന്നത് സഹായിക്കാറുണ്ട്. 

ചെവി