06 April 2025
TV9 Malayalam
Pic Credit: Freepik
ദീര്‍ഘനേരം ഇരിക്കുന്നത് ശരീരത്തിന് നല്ലതല്ല. ജോലിസാഹചര്യങ്ങള്‍ മൂലം ദീര്‍ഘനേരം പലര്‍ക്കും ഇരിക്കേണ്ടതായി വരാറുണ്ട്
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്
നിങ്ങള്‍ സാധാരണ ഇരിക്കുന്നതില്‍ നിന്നും 40 മിനിറ്റെങ്കിലും കുറച്ച് ഇരുന്നാല്‍ ശരീരത്തിന് ഗുണം ചെയ്യും.
40 മിനിറ്റ് കുറവ് ഇരുന്നാൽ അത് ബ്ലഡ് സര്‍ക്കുലേഷന്‍ മെച്ചപ്പെടുത്തുമെന്ന് വെൽനസ് വിദഗ്ദ്ധനായ തുഷാർ ബിഷ്തിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു
sitting 5
രക്തസമ്മർദ്ദത്തിന്റെ അളവും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യതയും കുറയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്
സജീവമായിരിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹം പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു
ടേബിള്‍ ടെന്നീസ് പോലുള്ള ഇന്‍ഡോര്‍ ഗെയിമുകള്‍ കളിക്കാനും, ഓഫീസ് പരിസരത്ത് അതിനുള്ള സൗകര്യമൊരുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു
ഇതൊരിക്കലും ഒരു പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. നിങ്ങളുടെ ഏത് സംശയത്തിനും എല്ലായ്‌പ്പോഴും ഡോക്ടറുടെ സഹായം തേടുക