ഹൈന്ദവ വിശ്വാസത്തിൽ കൂവളത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പരമശിവന് പ്രിയപ്പെട്ട മരമാണിത്.
കൂവളം വീട്ടിൽ വളർത്തിയാൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ എന്ന് പൊതുവെ എല്ലാവർക്കും ഉണ്ടാകാറുള്ള സംശയമാണ്.
വീടിന്റെ തെക്കോ പടിഞ്ഞാറോ ഭാഗത്ത് കൂവളം നടുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. ഇത് രോഗങ്ങളെ അകറ്റും.
ലക്ഷ്മീഫല എന്ന മറ്റൊരു പേരും കൂവളത്തിനുണ്ട്. ഇതറിയാവുന്നവർ അനുഗ്രഹത്തിനായി വീട്ടിൽ കൂവളം നടാറുണ്ട്.
സാധാരണ കൂവളത്തിന് മൂന്ന് ഇലയാണ് ഉള്ളത്. ഇത് ശിവന്റെ മൂന്ന് കണ്ണുകളെയാണ് സൂചിപ്പിക്കുന്നതെന്നും വിശ്വസിക്കുന്നവരുണ്ട്.
വീട്ടുമുറ്റത്ത് കൂവളം ഉണ്ടെങ്കിൽ ദാരിദ്രം വരില്ലെന്നാണ് വിശ്വാസം. കൂവള കായ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.
കൂവളമാല ശിവന് ചാർത്താറുണ്ട്. എന്നാൽ അമാവാസി പൗർണ്ണമി ദിനങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല