08 JUNE  2024

TV9 MALAYALAM

പപ്പായ ഇല കഴിക്കാറുണ്ടോ? ഏയ് ആര് കഴിക്കാന്‍. പപ്പായ കഴിച്ചാലും പപ്പായ ഇല നമ്മളാരും കഴിക്കില്ല. എന്നാല്‍ കായയേക്കാള്‍ ഗുണങ്ങളുണ്ട് പപ്പായയുടെ ഇലയ്ക്ക്.

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ വിഘടിപ്പിച്ച് പോഷകങ്ങള്‍ വലിച്ചെടുത്ത് ദഹനം മെച്ചപ്പെടുത്താന്‍ പപ്പായ ഇല സഹായിക്കും.

ദഹനം

ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളുന്ന പ്രക്രിയയ്ക്ക് പപ്പായ ഇല നല്ലതാണ്.

ഡീടോക്‌സിഫിക്കേഷന്‍

ദഹനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റുന്നതിന് പപ്പായ ഇല സഹായിക്കും.

രോഗങ്ങള്‍

പപ്പായ ഇലകള്‍ ഫൈബറിനാല്‍ സമ്പുഷ്ടമാണ്. ഇത് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

വയറിന്റെ ആരോഗ്യം

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗമാണ് പപ്പായ ഇല.

രോഗ പ്രതിരോധശേഷി

പ്ലേറ്റ്‌ലെറ്റ് രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും പപ്പായ ഇല സഹായിക്കും.

രക്താണുക്കള്‍

പപ്പായ ഇല ഉണക്കി പൊടിച്ചോ അല്ലെങ്കില്‍ ഫ്രഷായി നീരെടുത്തോ ആണ് ഉപയോഗിക്കേണ്ടത്. വളരെ മിതമായ അളവില്‍ മാത്രമേ ഉപയോഗിക്കാവൂ.

ഉപയോഗിക്കേണ്ടത്

ബ്രൊക്കോളി കഴിക്കാന്‍ മടി കാണിക്കല്ലേ! ചര്‍മ്മം മിന്നിതിളങ്ങും