ഗുണത്തിന്റെ കാര്യത്തിൽ മുക്കുറ്റി കേമൻ

10 November 2024

TV9 Malayalam

വീടിന്റെ മുറ്റത്തും പറമ്പുകളിലും സുലഫമായി കാണുന്ന സസ്യമാണ് മുക്കുറ്റി. കാട്ടുചെടിയെന്ന് പറഞ്ഞ് പറിച്ചുകളയാറാണ് പതിവ്.  മുക്കുറ്റി ആൾ നിസാരക്കാരനല്ല. അറിഞ്ഞിരിക്കാം ​ഗുണങ്ങൾ 

മുക്കുറ്റി

Pic Credit: Pixabay/Getty Images

തേനീച്ച, കടന്നൽ തുടങ്ങിയ ജീവികളുടെ കടിയേറ്റാൽ വിഷബാധയേറ്റ ഭാ​ഗത്ത് മുക്കുറ്റി അരച്ച് പുരട്ടുന്നത് നല്ലതാണ്. 

വിഷസംഹാരി

മുതിർന്നവരിൽ കാണുന്ന പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് മുക്കുറ്റി. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതും മുക്കുറ്റി കഴിക്കുന്നതും പ്രമേഹം കുറയ്‌ക്കാൻ സഹായിക്കുന്നു.

പ്രമേഹം കുറയ്‌ക്കുന്നതിന്

വയറുവേദനയ്‌ക്കും ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും മുക്കുറ്റി.  ഇലകൾ മോരിൽ അരച്ച് ചേർത്ത് കുടിക്കുന്നത് വയറിളക്കം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഉദരസംബന്ധമാ‌യ അസുഖങ്ങൾ തടയാനും വയറുവേദന മാറാനും മുക്കുറ്റി ഉത്തമമാണ്.

വയറുവേദന

മുക്കുറ്റി വേരോടെ അരച്ച് തേനിനൊപ്പം ചേർത്ത് കഴിക്കുന്നത് ചുമയ്‌ക്ക് ആശ്വാസം നൽകുന്നു. 

ചുമ

ശരീരത്തിലേൽക്കുന്ന ചെറിയ മുറിവുകൾ, പൊള്ളലുകൾ എന്നിവ ഉണക്കുന്നതിന് ഉത്തമമാണ് മുക്കുറ്റി. ഇത് അരച്ച് മുറിവുകളിലും പൊള്ളലേറ്റ ഭാഗങ്ങളിലും പുരട്ടിയാൽ മതി.

മുറിവുകൾ ഉണങ്ങുന്നതിന്

Next: തലവേദന എളുപ്പത്തിൽ മാറാൻ ഇതാ വഴികൾ