ഫെങ്ങ്ഷൂയി വിശ്വാസങ്ങൾ പ്രകാരം, വീട്ടിൽ ഐശ്വര്യവും പോസിറ്റിവിറ്റിയും നിറയ്ക്കാൻ സഹായിക്കുന്ന പ്രതിമയാണ് ലാഫിങ് ബുദ്ധ.
ഭാഢക്കെട്ടും വലിയ കുടവയറുമുള്ള ഈ ചിരിക്കുന്ന ബുദ്ധനെ സമ്പത്തിന്റെ ദേവനായാണ് ഭാരതീയർ കരുതുന്നത്.
ലാഫിങ് ബുദ്ധ വീട്ടിൽ വയ്ക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. അവ ഏതൊക്കെയെന്ന് നോക്കാം.
വീടിന്റെ മുൻവാതിലിനടുത്ത് ലാഫിങ് ബുദ്ധ സ്ഥാപിക്കുന്നത് സമൃദ്ധിയെ ആകർഷിക്കാൻ സഹായിക്കുമെന്ന് കരുതുന്നു.
ലാഫിങ് ബുദ്ധ വീട്ടിൽ വയ്ക്കുന്നതിലൂടെ മനസ്സിന് സന്തോഷം നൽകുകയും നെഗറ്റിവിറ്റിയെ അകറ്റി കളയുകയും ചെയ്യുമെന്നാണ് വിശ്വാസം.
ജോലി ചെയ്യുന്ന ഡെസ്കുകളിലും മറ്റും ലാഫിങ് ബുദ്ധ വയ്ക്കുന്നവരുണ്ട്. ഇതിലൂടെ സമാധാനം കിട്ടുകയും സമ്മർദ്ദം മാറ്റി ശാന്തമാക്കുകയും ചെയ്യുന്നു.
ഊണ് മുറിയിലും മുൻവാതിലിന് അടുത്തും ലാഫിങ് ബുദ്ധ വയ്ക്കുന്നത് ഭാഗ്യവും പുതിയ അവസരങ്ങളും കൊണ്ടുവരുന്നതായി കരുതുന്നു.
ലാഫിങ് ബുദ്ധ നിങ്ങളുടെ ശ്രദ്ധ വളർത്തുകയും ഏകാഗ്രത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ബിസിനസ്സ്, ജോലി എന്നിവയുടെ വളർച്ചയ്ക്കും സഹായിക്കുന്നു.