കിവി നിസാരക്കാരനല്ല, പതിവായി കഴിച്ച് തുടങ്ങിക്കോളൂ

01 July 2024

SHIJI MK

പതിവായി കിവി കഴിക്കുന്നത് കൊണ്ട് ഒരുപാട് പ്രയോജനങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

കിവി

കിവിയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. Photo by Dan Bucko on Unsplash

പ്രതിരോധശേഷി

കിവിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് മലബന്ധനം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. Photo by Karolina Kołodziejczak on Unsplash

ദഹനം

കിവിയില്‍ പൊട്ടാസ്യവും വിറ്റാമിന്‍ സിയും ഉള്ളതുകൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. Photo by Denis Blzz on Unsplash

രക്തസമ്മര്‍ദം

കിവിയില്‍ വിറ്റാമിന്‍ കെ, കാത്സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. Photo by Nataliya Melnychuk on Unsplash

എല്ലുകളുടെ ആരോഗ്യം

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം കിവിയില്‍ ഉള്ളതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. Photo by Tangerine Newt on Unsplash

ഹൃദയം

വിറ്റാമിന്‍ എയും ഇയും കിവിയില്‍ ഉള്ളതുകൊണ്ട് തന്നെ ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. Photo by Angélica Echeverry on Unsplash

കണ്ണ്

കിവിയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കിവി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. Photo by K8 on Unsplash

തലച്ചോര്‍

കിവിയില്‍ ഫൈബര്‍ അടങ്ങിയതുകൊണ്ട് ഇവ വിശപ്പിനെ നിയന്ത്രിച്ച് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. Photo by Nataliya Melnychuk on Unsplash

വണ്ണം കുറയ്ക്കാം

കിവിയില്‍ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ഉള്ളതിനാല്‍ ചര്‍മ്മത്തിനും നല്ലതാണ്. Photo by Lesly Juarez on Unsplash

ചര്‍മ്മം