ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ നോക്കാം.
വിറ്റാമിൻ കെ കൊണ്ട് സമ്പുഷ്ടമായ കോളിഫ്ലവർ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
വിറ്റാമിൻ സി ധാരാളം അടങ്ങിയ കോളിഫ്ലവർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
സൾഫോറാഫെയ്ൻ എന്ന സംയുക്തം അടങ്ങിയിട്ടുള്ള കോളിഫ്ലവർ ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയ കോളിഫ്ലവർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ കോളിഫ്ലവർ മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങളെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞ കോളിഫ്ലവർ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്.
കോളിന്റെ മികച്ച ഉറവിടമായ കോളിഫ്‌ളവർ ഓർമ്മയ്ക്കും മാനസികാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.