നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് മുന്തിരി. ഇതിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മുന്തിരി പതിവായി കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
മുന്തിരിയിൽ ഉയർന്ന അളവിൽ ജലാംശം ഉള്ളതിനാൽ ഇവ വിശപ്പ് കുറയ്ക്കയും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
നാരുകളാൽ സമ്പുഷ്ടമായ മുന്തിരി മലബന്ധം അകറ്റാനും, ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.
പൊട്ടാസ്യം ധാരാളം അടങ്ങിയ മുന്തിരി രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
മുന്തിരിയിൽ അടങ്ങിയിട്ടുള്ള റെസ്‌വെറാട്രോൾ എന്ന സംയുക്തം ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ മുന്തിരി രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ചതാണ്.
മുന്തിരിയിലുള്ള വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.