പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് പിസ്ത. പ്രാതലിന് ശേഷം പിസ്ത കഴിക്കുന്നത് ഏറെ നല്ലതാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ നോക്കാം.
ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയടങ്ങിയ പിസ്ത കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
പിസ്ത പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂടാൻ ഗുണം ചെയ്യും.
പ്രാതലിന് ശേഷം പിസ്ത കഴിക്കുന്നത് രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ ഇ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള പിസ്ത ചർമ്മത്തിന് പ്രായം കൂടുന്നത് കുറച്ച് യുവത്വം നിലനിർത്താൻ സഹായിക്കും.
കലോറി കുറവും ഫൈബർ കൂടുതലുമായ പിസ്ത ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.
നാരുകളാൽ സമ്പന്നമായ പിസ്ത ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കും.