01 April 2025
TV9 Malayalam
Pic Credit: Freepik
ചൈനീസ് നെല്ലിക്ക എന്നും കൂടി അറിയപ്പെടുന്ന പഴമാണ് കിവി. ഇതിൽ വിറ്റാമിൻ എ, ഇ, സി എന്നിവയും പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ചെമ്പ്, ഇരുമ്പ്, മാംഗനീസ് തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.
കിവിയിൽ വളരെ അധികം വൈറ്റമിൻ ബി6 അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് കിവി കഷ്ണങ്ങൾ ഒരു ദിവസത്തേക്ക് ആവശ്യമായ വിറ്റാമിൻ സി നമുക്ക് നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
കിവിത്തൊലിയിൽ നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. മറ്റ് പഴങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്
കിവിയിലെ ഫൈബർ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു, ഇത് ശരീരത്തെ വിഷവിമുക്തമാക്കുന്നതിനും പ്രവർത്തിക്കുന്നു. കിവിയുടെ തൊലിയിൽ പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് ഉരുക്കും.
ശരീരത്തിലെ ഇൻസുലിൻ സന്തുലിതമാക്കുന്നതിനും കിവി തൊലി സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രേരണയെ ശമിപ്പിക്കും. ഒപ്പം വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വയറു വീർക്കുന്നതും വീക്കവും കുറയും.
ഉപയോഗിക്കുന്നതിന് മുമ്പ് കിവി തൊലി നന്നായി കഴുകണം. ഒരു ഷേക്കിലോ സ്മൂത്തിയിലോ കലർത്തി കുടിക്കാനോ അല്ലെങ്കിൽ തൊലി ഉണക്കി പൊടിച്ച് ഉപയോഗിക്കാമെന്നും വിദഗ്ധർ പറയുന്നു.