10 DECEMBER 2024
NEETHU VIJAYAN
ഈന്തപ്പഴം നമുക്കെല്ലാം ഇഷ്ടമാണ്. എത്രത്തോളം ഗുണകരമാണ് ഇവയെന്നും നമുക്കറിയാം.
Image Credit: Freepik
ഈന്തപ്പഴം വെറുംവയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ ഒരു ദിവസം എങ്ങനെയാക്കുമെന്ന് നോക്കാം.
ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ ഉറവിടമാണ് ഈന്തപ്പഴം. ഇവ വെറുംവയറ്റിൽ കഴിച്ചാൽ ഊർജ്ജം നൽകുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ബി വിറ്റാമിനുകൾ തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഈന്തപ്പഴം ദഹനം മെച്ചപ്പെടുത്തുന്നു.
ഈന്തപ്പഴത്തിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഈന്തപ്പഴത്തിൽ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ് തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.
വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുകയും തലച്ചോറിൻ്റെ ആരോഗ്യവും ഓർമ്മശക്തിയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Next ഭക്ഷണത്തിൽ പച്ചമുളക് ചേർക്കുന്നതെന്തിന്?