13 OCTOBER 2024
NEETHU VIJAYAN
വിറ്റാമിൻ സി, ബി, ഇ, കെ, പൊട്ടാസ്യം, ഫോളേറ്റ്, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയ ഒരു ഫലമാണ് മാതളം.
Pic Credit: Getty Images
മാതളത്തിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ ദഹന പ്രശ്‌നങ്ങൾക്ക് മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
മലബന്ധം അകറ്റാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും വയറു വീർത്തിരിക്കുന്നതിനെ തടയാനും ഇവ സഹായിക്കും.
പൊട്ടാസ്യം, ആൻറി ഓക്സിഡൻറുകൾ എന്നിവ ധാരാളം അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നു.
മാതള നാരങ്ങയിൽ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും മാതള നാരങ്ങാ ജ്യൂസ് കുടിക്കാം.
കലോറി വളരെ കുറവായതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മാതള നാരങ്ങാ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം.
വിറ്റാമിൻ സി ധാരാളം അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും.
Next: പതിവായി മധുരക്കിഴങ്ങ് കഴിക്കൂ; ഗുണങ്ങൾ അനവധി