ശരീരത്തിലെ ആന്തരികാവയവങ്ങൾക്ക് നിരവധി ഗുണം ചെയ്യുന്ന ഒട്ടേറെ ആസനങ്ങളുടെ ചെറുരൂപമായി സൂര്യനമസ്കാരത്തെ നമുക്ക് കണക്കാക്കാം.

 സൂര്യ നമസ്കാരം

കൈകൾ, കാലുകൾ, പുറം എന്നിവയെ ചലിപ്പിക്കുകയും അതുവഴി ശരീരത്തിന് മുഴുവൻ ​ഗുണം ചെയ്യുന്ന വ്യായാമമാക്കി ഇത് മാറുന്നു.

വ്യായാമമം

നിങ്ങൾക്ക് ശക്തിയും സഹിഷ്ണുതയും വർദ്ധിപ്പിക്കാൻ സൂര്യ നമസ്‌കാരം വളരെയധികം സഹായിക്കുന്നു. ഇതിലൂടെ ഊർജ്ജവും ലഭിക്കുന്നു.

സഹിഷ്ണുത

ഇത് ചെയ്യുമ്പോഴുള്ള തുടർച്ചയായ ചലനങ്ങളിലൂടെ നിങ്ങളുടെ നട്ടെല്ല്, ഇടുപ്പ്, കൈകാലുകൾ എന്നിവയുടെ വഴക്കം കൂടുതൽ വർദ്ധിപ്പിക്കുന്നു.

വഴക്കം

ശരീരത്തിലുടനീളം രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ വ്യായാമം ഹൃദയ ആരോ​ഗ്യത്തെ കാര്യമായി ഉത്തേജിപ്പിക്കുന്നു.

ഹൃദയാരോ​ഗ്യം

കലോറി ഇല്ലാതാക്കാൻ സഹായിക്കുന്ന മികച്ച വ്യായാമമാണ് ഇത്. കൊഴിപ്പ് ഇല്ലാതാകുന്നതിലൂടെ നിങ്ങളുടെ ശരീരഭാരവും കുറയുന്നു.

കലോറി

സൂര്യ നമസ്കാരം കുടലുകൾക്ക് ഏറെ നല്ലതാണ്. മികച്ച ദഹനം, കൂടാതെ മലബന്ധം, വയറു വീർക്കൽ എന്നിവ ഒഴിവാക്കാൻ സഹായിക്കും.

കുടലുകൾക്ക്

ഓരോ തവണ സൂര്യ നമസ്കാരം ചെയ്യുമ്പോഴും മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദം കുറയ്ക്കാനും ഉത്കണ്ഠ ലഘൂകരിക്കാനും സഹായിക്കുന്നു.

സമ്മർദ്ദം