13 MAY 2024
ഒരു നല്ല ചികിത്സാ പാനീയം എന്നുതന്നെ ബാര്‍ലി വെള്ളത്തെ വിശേഷിപ്പിക്കാം. കൊളസ്‌ട്രോള്‍ മുതല്‍ പ്രമേഹം വരെ നിയന്ത്രിക്കാനുള്ള കഴിവ് ബാര്‍ലിക്കുണ്ട്.
ബാര്‍ലിയില്‍ ധാരാളം നാരുകള്‍ ഉള്ളതുകൊണ്ട് ബാര്‍ലി വെള്ളം ദിവസവും കുടിക്കുന്നത് ദഹനക്കേടും മലബന്ധവും അകറ്റാന്‍ സഹായിക്കും.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തി നിര്‍ജ്ജലീകരണം തടയാനും ബാര്‍ലി സഹായിക്കും.
വൃക്കയിലെ കല്ലുകള്‍, മൂത്രനാളിയിലെ അണുബാധ എന്നിവയുടെ സാധ്യത കുറയ്ക്കാനും ബാര്‍ലി സഹായിക്കും.
ഉയര്‍ന്ന ബിപി നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ബാര്‍ലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ബാര്‍ലിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാര്‍ലി വെള്ളം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
വിശപ്പിനെ നിയന്ത്രിക്കാനും തടി കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ബാര്‍ലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ബാര്‍ലി വെള്ളത്തില്‍ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതുകൊണ്ട് ഇത് നമ്മുടെ ചര്‍മ്മത്തിന് വളരെ നല്ലതാണ്.