വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമായ ബ്ലൂബെറി പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ പ്രധാന ചില ഗുണങ്ങൾ നോക്കാം.

ബ്ലൂബെറി

ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയ ബ്ലൂബെറി ഓര്‍മ്മശക്തി കൂട്ടാന്‍ മികച്ചതാണ്.

ഓര്‍മ്മശക്തി

ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ബ്ലൂബെറി പതിവായി കഴിക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

ചർമ്മത്തിന്റെ ആരോഗ്യം

വിറ്റാമിൻ സിയുടെ മികച്ച ഉറവടിവുമായ ബ്ലൂബെറി പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ ബ്ലൂബെറി ദിവസവും കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.

ഹൃദയാരോഗ്യം

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ബ്ലൂബെറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹന പ്രശ്നങ്ങളെ അകറ്റി നിർത്താൻ ഗുണം ചെയ്യും.

ദഹന പ്രശ്നങ്ങൾ അകറ്റും

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ ബ്ലൂബെറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

ബ്ലഡ് ഷുഗർ കുറയ്ക്കും

ധാരാളം ഫൈബർ അടങ്ങിയ ബ്ലൂബെറിയിൽ കലോറി കുറവാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കാൻ