13 January 2025
SHIJI MK
Unsplash Images
കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു നട്സ് ആണ് വാൽനട്സ്.
ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടം കൂടിയാണ് വാൾനട്. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ ഇത് സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് വാൾനട്ടിൽ അടങ്ങിയിട്ട് ഉള്ളതിനാൽ ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വാൾനട്ടിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ അത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
വാൾനട്സിൽ അടങ്ങിയ ആൻ്റി ഓക്സിഡൻ്റുകൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.
ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും വാൾനട്ട് നല്ലതാണ്.
മാത്രമല്ല വാൾനട്ടിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഓർമ ശക്തി വർധിപ്പിക്കാനും തലച്ചോറിൻ്റെ ആരോഗ്യത്തിനും നല്ലതാണ്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വാൾനട്ട് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. കാരണം അവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.
സപ്പോട്ട ചില്ലറക്കാരനല്ല; ഒരുപാടുണ്ട് ഗുണങ്ങള്‍