10 November 2024

SHIJI MK

ഉറങ്ങും മുമ്പ്  വെളിച്ചെണ്ണ കുടിക്കാറുണ്ടോ?

Unsplash Images

വെളിച്ചെണ്ണ ഉപയോഗിക്കാത്ത മലയാളികളുണ്ടാകില്ല. വെളിച്ചെണ്ണയോ തേങ്ങയോ ചേര്‍ക്കാത്ത ആഹാരത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനും സാധിക്കില്ല.

വെളിച്ചെണ്ണ

വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ നിസാരമല്ല. നമ്മുടെ ശരീരത്തിന് ഒട്ടനവധി പോഷകങ്ങള്‍ നല്‍കാന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കും.

ഗുണങ്ങള്‍

വെളിച്ചെണ്ണ നമ്മുടെ ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ദഹനം മികച്ചതാക്കി ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

മെറ്റബോളിസം

എന്നാല്‍ ഇങ്ങനെ കൂടി വെളിച്ചെണ്ണ ഉപയോഗിക്കാം. ഉറങ്ങും മുമ്പ് വെളിച്ചെണ്ണ കുടിക്കുന്നത് കൊണ്ട് ഒട്ടനവധി ഗുണങ്ങള്‍ നമ്മുടെ ശരീരത്തിനുണ്ട്.

കുടിക്കാം

പോഷകങ്ങളെ ആഗിരണം ചെയ്യാനും ദഹനം മെച്ചപ്പെടുത്താനും ഉറങ്ങും മുമ്പ് വെളിച്ചെണ്ണ കുടിക്കുന്നത് സഹായിക്കും.

ദഹനം

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് വെളിച്ചെണ്ണം കുടിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാനും സഹായിക്കുന്നു.

ഊര്‍ജം

വെളിച്ചെണ്ണയില്‍ ധാരാളം പൂരിത കൊഴുപ്പ് ഉള്ളതിനാല്‍ ചെറിയ അളവില്‍ മാത്രമേ വെളിച്ചെണ്ണ ഉപയോഗിക്കാവൂ.

കൊഴുപ്പ്

വെളിച്ചെണ്ണയില്‍ ധാരാളം ഫാറ്റി ആസിഡുകള്‍ അടങ്ങിയതിനാല്‍ വരണ്ട ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാനും നല്ലതാണ്.

മോയ്‌സ്ചറൈസര്‍

കിടക്കുന്നതിന് മുമ്പ് വെളിച്ചെണ്ണ ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.

പുരട്ടാം

വയറ് കുറയ്ക്കാന്‍ വഴി തേടുകയാണോ? ഇതൊന്ന് കഴിച്ച് നോക്കൂ

NEXT