മുഖ സൗന്ദര്യം വർധിപ്പിക്കാൻ ബീറ്റ്‌റൂട്ട് ഫേസ്പാക്ക്

17 November 2024

TV9 Malayalam

ധാരാളം പോഷക​ഗുണങ്ങളും ജീവകങ്ങളും അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും ബീറ്റ്റൂട്ട് ഒരു പ്രതിവിധിയാണ്. വെെറ്റമിൻ സി , അയണ്‍,  സോഡിയം, പൊട്ടാസ്യം, ജീവകം സി എന്നിവയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. 

ബീറ്റ്‌റൂട്ട് 

Pic Credit: Getty Images

ചര്‍മ്മത്തിന് ഏറ്റവും കൂടുതൽ ആവശ്യമായ ഒന്നാണ് വൈറ്റമിന്‍ സി. ആന്‍റി ഓക്സിഡന്‍റ്  ധാരാളം അടങ്ങിയ  ബീറ്റ്റൂട്ട് മുഖക്കുരു, മുഖത്തെ ചുളിവുകൾ, കരുവാളിപ്പ് എന്നിവ അകറ്റാനും ചര്‍മ്മം തിളങ്ങാനും, നിറം വയ്ക്കാനും സഹായിക്കും.

ചര്‍മ്മം

രണ്ട് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് , ഒരു  ടീസ്പൂൺ തൈര്, ഒരു  ടീസ്പൂൺ നാരങ്ങാനീര്

ആവശ്യമായ ചേരുവകൾ 

ബീറ്റ്റൂട്ട് ജ്യൂസ് , തൈര്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത്  മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.

മിശ്രിതം

 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. നിങ്ങള്‍ക്ക് ഇത് ശരീരത്തും പുരട്ടാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യാം. 

കഴുകാം

Next: ആരോ​ഗ്യമുള്ള ചർമ്മത്തിന് ആര്യവേപ്പ് ഫേസ്പാക്ക്