28 JUNE  2024

TV9 MALAYALAM

നല്ല ഉറക്കം കിട്ടാൻ രാത്രി ഒഴിവാക്കേണ്ട ശീലങ്ങൾ

നല്ല ഉറക്കം മനുഷ്യൻ്റെ ആരോഗ്യത്തിന് വളരെ നിർണായകമാണ്. കൃത്യമായ സമയങ്ങളിൽ ഉറങ്ങുകയും കൃത്യമായ അളവിൽ ഉറങ്ങുകയും ചെയ്യുന്നത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഗുണം ചെയ്യും.

ഇങ്ങനെ നല്ല ഉറക്കം ലഭിക്കാൻ ഒഴിവാക്കേണ്ട ചില ശീലങ്ങളുണ്ട്. നമ്മൾ അത്ര ശ്രദ്ധിക്കാത്ത, എന്നാൽ, വളരെ പ്രധാനപ്പെട്ട ചില ശീലങ്ങൾ. ഇത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ ബാധിക്കും. ഇത് ശരീരഭാരം കൂടുന്നതിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കും.

വൈകി ഭക്ഷണം കഴിക്കൽ

ഉറങ്ങാൻ കിടന്നതിനു ശേഷം കട്ടിലിൽ കിടന്ന് മൊബൈൽ ഫോണോ ലാപ്ടോപ്പോ ഉപയോഗിക്കുന്നതും നല്ലതല്ല. ഇവയുടെ നീല വെളിച്ചം ജൈവഘടികാരത്തെ ബാധിച്ച് ഉറക്കം മോശമാക്കും.

ഫോൺ ഉപയോഗം

ഉറങ്ങും മുൻപ് കഫീൻ അടങ്ങിയ കാപ്പി അടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും കുടിക്കുന്നതും ഉറക്കത്തെ ബാധിക്കും. കിടക്കുന്നതിന് ആറ് മണിക്കൂർ മുൻപെങ്കിലും കാപ്പി കുടി അവസാനിപ്പിക്കണം.

കാപ്പി കുടിക്കൽ

രാത്രി ഉയർന്ന തോതിൽ വർക്കൗട്ട് ചെയ്യുന്നത് ഉറക്കം മോശമാക്കും. ചെറിയ രീതിയിലുള്ള വർക്കൗട്ട് പ്രശ്നമില്ല.

ഉയർന്ന തോതിലുള്ള വർക്കൗട്ട്

ഉറങ്ങും മുൻപുള്ള മദ്യപാനവും നല്ലതല്ല. ഇടക്കിടെ ഞെട്ടിയെഴുന്നേൽക്കാനും ഉറക്കം മോശമാവാനും സാധ്യതയുണ്ട്.

മദ്യപാനം

ചർമ്മം കണ്ടാൽ പ്രായം തോന്നിക്കാതിരിക്കാൻ സഹായിക്കുന്ന ഏഴ് ഫലങ്ങൾ