14 December 2024
വെസ്റ്റിൻഡീസിനെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
Pic Credit: BCCI/ Social Media
ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മലയാളി താരം മിന്നു മണി ഏകദിന, ടി20 ടീമുകളില്‍ ഇടം നേടി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും ഇടംപിടിച്ചിരുന്നു.
ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, നന്ദിനി കശ്യപ്, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ഛേത്രി, ദീപ്തി ശർമ, സജന സജീവൻ, രാഘ്വി ബിസ്റ്റ്, രേണുക സിംഗ് താക്കൂർ, പ്രിയ മിശ്ര, ടിറ്റാസ് സാധു, സൈമ താക്കൂർ, മിന്നു മണി, രാധാ യാദവ്.
ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, പ്രതീക റാവൽ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, റിച്ച ഘോഷ്, ഉമാ ഛേത്രി, തേജൽ ഹസബ്നിസ്, ദീപ്തി ശർമ്മ, മിന്നു മണി, പ്രിയ മിശ്ര, തനൂജ കൻവർ, ടിറ്റാസ് സാധു, സൈമ താക്കൂർ, രേണുക സിംഗ് താക്കൂർ.