ആളിക്കത്തിയ പ്രതിഷേധം...;  രാജിക്ക് പിന്നാലെ നാടുവിട്ട്  പ്രധാനമന്ത്രി.

05  AUGUST 2024

NEETHU VIJAYAN

സർക്കാർ ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം രാജ്യത്ത് രൂക്ഷമായി തുടരുന്നു.

ബം​ഗ്ലാദേശ്

Pic Credit: INSTAGRAM

പ്രക്ഷോഭം ശക്തമായതിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു.

ഷെയ്ഖ് ഹസീന

Pic Credit: PTI

സഹോദരിയോടൊപ്പം സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായാണ് റിപ്പോർട്ട്. ഇന്ത്യയിലേക്കാണ് തിരിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.

 ഇന്ത്യയിലേക്കോ?

Pic Credit: PTI

പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ നൂറോളം പേർ കൊല്ലപ്പെട്ടതായാണ് വിവരം.

ഏറ്റുമുട്ടൽ

Pic Credit: PTI

സംഘർഷങ്ങൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് മൊബൈൽ ഇന്റർനെറ്റിന് കർശന നിയന്ത്രണമേർപ്പെടുത്തി.

ഇന്റർനെറ്റിന്  നിയന്ത്രണം

Pic Credit: PTI

പ്രതിഷേധങ്ങൾക്കിടയിൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൊതു അവധിയും പ്രഖ്യാപിച്ചു.

പൊതു അവധി

Pic Credit: PTI

ഇടക്കാല സർക്കാർ ഉടൻ അധികാരമേൽക്കുമെന്നും കരസേനാ മേധാവി വാക്കുർ ഇസ് സമാൻ അവകാശപ്പെട്ടതായി മാധ്യമങ്ങൾ പറയുന്നു.

വാക്കുർ ഇസ് സമാൻ

Pic Credit: PTI

ഹസീനയുടെ രാജിക്ക് പിന്നാലെ ആയിരക്കണക്കിന് പ്രക്ഷോഭകരാണ് അവരുടെ ഔദ്യോഗികവസതിക്ക് മുൻപിൽ തടിച്ചുകൂടിയത്.

പ്രക്ഷോഭകർ

Pic Credit: PTI

Next: ഇനി കരയേണ്ടി വരില്ല... സവാള അരിയുമ്പോൾ ഇതാ ഇങ്ങനെ ചെയ്തു നോക്കൂ.