31 October 2024
ABDUL BASITH
ഇന്നാണ് ദീപാവലി ആഘോഷം. ലോകമെങ്ങുമുള്ള ഇന്ത്യക്കാർ ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. ഇതിനിടെ ഒരു ലോക റെക്കോർഡിനും ഇന്ത്യ സാക്ഷിയായി
(Image Credits - PTI)
ദീപാവലി ആഘോഷത്തിൽ അയോധ്യ പങ്കാളികളായത് റെക്കോർഡ് ബുക്കിൽ ഇടം നേടിയാണ്. സരയൂ നദിക്കരയാണ് റെക്കോർഡിന് സാക്ഷിയായത്.
സരയൂ നദിക്കരയിൽ 25 ലക്ഷം ചെരാതുകളാണ് ഈ മാസം 30ന് തെളിഞ്ഞുകത്തിയത്. ഇത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി.
ഒരുസമയത്ത് ഏറ്റവുമധികം മൺ ചെരാതുകൾ കത്തിക്കപ്പെടുക എന്നതാണ് അയോധ്യ സ്ഥാപിച്ച ലോക റെക്കോർഡ്. 2,512,585 ചെരാതുകൾ ഇവിടെ പ്രകാശിച്ചു.
ഉത്തർപ്രദേശ് ടൂറിസം വകുപ്പും അയോധ്യ ജില്ലാ ഭരണകൂടവും ഒരുമിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗിന്നസ് ബുക്ക് അധികൃതരും സ്ഥലത്തുണ്ടായിരുന്നു.
ആദ്യത്തെ തീരുമാനം സരയൂ നദിക്കരയിൽ 28 ലക്ഷം ചെരാതുകൾ തെളിയിക്കുക എന്നതായിരുന്നു. ഇതിന് കഴിഞ്ഞില്ലെങ്കിലും റെക്കോർഡ് സ്ഥാപിക്കാനായി.
ഇതിനിടെ 1121 പേർ ആരതിയിൽ പങ്കെടുത്തത് മറ്റൊരു റെക്കോർഡായി. ഇത്രയധികം ആളുകൾ ഒരുമിച്ച് ഇത് ആദ്യമായാണ് ആരതി ചടങ്ങുകളിൽ പങ്കെടുക്കുന്നത്.
Next : ദീപാവലിയെക്കുറിച്ച് ഈ കാര്യങ്ങൾ അറിയാമോ?