14 April 2025
Abdul Basith
Pic Credit: Unsplash
ഹൃദയാരോഗ്യം സംരക്ഷിക്കാൻ കൊളസ്ട്രോൾ ഉണ്ടാവാനിടയുള്ള ഭക്ഷണം ഒഴിവാക്കിയേ തീരൂ. ഇതാ ആ പട്ടികയിൽ പെടുത്താവുന്ന ചില ഭക്ഷണങ്ങൾ.
ഡീപ് ഫ്രൈ ചെയ്ത ഭക്ഷണത്തിൽ ട്രാൻസ് ഫാറ്റ് അധികമുണ്ടാവും. ഇത് മോശം കൊളസ്ട്രോൾ വർധിപ്പിച്ച് ഹൃദയാരോഗ്യത്തെ മോശമായി ബാധിച്ചേക്കും.
സോസേജ്, ബേക്കൺ തുടങ്ങിയ പ്രൊസസ്ഡ് മീറ്റിൽ ഹൈ കൊളസ്ട്രോളും ഫാറ്റും അടങ്ങിയിരിക്കുന്നു. ഇതും ഹൃദയാരോഗ്യത്തിന് മോശമാണ്.
പാൽ, വെണ്ണ തുടങ്ങിയവയിൽ കൊഴുപ്പ് അധികമുണ്ട്. ഇത് മോശം കൊളസ്ട്രോൾ വർധിപ്പിച്ച് ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കും.
ബർഗർ, പിസ തുടങ്ങിയ ഫാസ്റ്റ് ഫുഡുകളിലും കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. ഇതും ഹൃദയവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
കക്ക, ഞണ്ട് തുടങ്ങി തോടുള്ള ജലജീവികളിൽ കൊളസ്ട്രോൾ അധികമായുണ്ട്. ഇവയും ഒരളവിൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
കേക്ക്, ഡോനട്ട് തുടങ്ങിയ ബേക്ക്ഡ് ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റും കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. ഇത് ഭാരം വർധിച്ചിച്ച് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും.
പോർക്ക്, ബീഫ് തുടങ്ങിയ റെഡ് മീറ്റിൽ സാച്ചുറേറ്റഡ് ഫാറ്റും കൊളസ്ട്രോളും അടങ്ങിയിരിക്കുന്നു. ഇതും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കും.