03 December 2024

SHIJI MK

വിശപ്പുണ്ടെങ്കിലും മഴക്കാലത്ത് ഇവ കഴിക്കരുത്‌ 

Unsplash Images

പലതരത്തിലുള്ള രോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യതയുള്ള കാലമാണ് മഴക്കാലം. ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അണുബാധയും ദഹനക്കേടുമുണ്ടാകുകയും ചെയ്യും.

മഴക്കാലം

രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് ഭക്ഷണകാര്യത്തില്‍ കരുതല്‍ ആകാം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

സൂക്ഷിക്കാം

ഇരുമ്പും മറ്റ് പോഷകങ്ങളും ധാരാളമടങ്ങിയ പച്ചചീര മഴക്കാലത്ത് പെട്ടെന്ന് കേടുവരും. അതിനാല്‍ കീടാണുകള്‍ വരാനും സാധ്യതയുണ്ട്.

പച്ചചീര

ചീരയില്‍ ഈര്‍പ്പം നിലനില്‍ക്കുമ്പോള്‍ ബാക്ടീരിയയും മറ്റ് സൂക്ഷ്മാണുക്കളും മുട്ടിട്ട് പെരുകും. ഇവ ദഹനപ്രശ്‌നങ്ങള്‍ക്കും വയറ്റിലെ അണുബാധയ്ക്കും കാരണമാകും.

ബാക്ടീരിയ

വഴിയരികിലെ ഭക്ഷണശാലകളില്‍ നിന്നും മഴക്കാലത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. വയറിളക്കം, ഛര്‍ദി, ഓക്കാനം എന്നിവ വരാന്‍ സാധ്യതയുണ്ട്.

സ്ട്രീറ്റ് ഫുഡ്

മഴക്കാലത്ത് പഴങ്ങളും സാലഡും പുറത്ത് നിന്ന് വാങ്ങിക്കഴിക്കാതിരിക്കുന്നതാണ് നല്ലത്. പഴുക്കാത്തതും മുറിച്ചതുമായ പഴങ്ങള്‍ എളുപ്പത്തില്‍ കേടുവരും.

പഴങ്ങള്‍

കീടങ്ങളും ഈച്ചകളും അവയില്‍ വന്നിരുന്ന് അസുഖങ്ങള്‍ പരത്താനും സാധ്യതയുണ്ട്. ഇവ ഭക്ഷ്യവിഷബാധയ്ക്കും വയറിലെ അണുബാധയ്ക്കും കാരണമാകും.

ഭക്ഷ്യവിഷബാധ

പാസ്ചറൈസ് ചെയ്യാത്ത പാലിലും പാലടങ്ങിയ ഡെസേര്‍ട്ടുകളിലും ബാക്ടീരിയകള്‍ വളരുന്നതാണ്. അതിനാല്‍ ഇവ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

പാല്‍

നന്നായി വേവിച്ച ഭക്ഷണം വേണം എപ്പോഴും കഴിക്കാന്‍. പച്ചയോ പാതിവെന്തതോ ആയ ഭക്ഷണങ്ങള്‍ രോഗങ്ങള്‍ക്ക് കാരണമാകും.

വേവാത്തത്

മഴക്കാലത്തെ ഈര്‍പ്പമുള്ള അന്തരീക്ഷം ദഹനത്തെ സാവധാനമാക്കും. അതിനാല്‍ ഹെവി ആയതും എണ്ണമയമുള്ളതുമായ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.

എണ്ണ

ലുക്കിലല്ല വര്‍ക്കിലാണ് കാര്യം! ബെസ്റ്റാണ് ബ്ലാക്ക് ഗാര്‍ളിക്ക്‌

NEXT