24 January 2025
Sarika KP
തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാനും അത് കുടലിന്‍റെ ആരോഗ്യം മോശമാക്കാനും കാരണമാകും
Pic Credit: Getty images
തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ ഏതൊക്കെയെന്ന് നോക്കാം.
മത്സ്യം തൈരിനൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്കും കുടലിന്‍റെ ആരോഗ്യം മോശമാകാനും കാരണമാകുമെന്നാണ് ആയൂര്‍വേദ്ദം പറയുന്നത്.
മാമ്പഴത്തിനൊപ്പം തൈര് ചേര്‍ത്ത് കഴിക്കുന്നതും ചിലരില്‍ ദഹനക്കേടും അസിഡിറ്റിയും മറ്റും ഉണ്ടാക്കാം.
സിട്രസ് പഴങ്ങള്‍ തൈരിനൊപ്പം കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും.
തക്കാളിയും വഴുതനങ്ങയും അസിഡിക് ആണ്. അതിനാല്‍ തൈരിനൊപ്പം ഇവ കഴിക്കരുത്.
വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍, വെള്ളരിക്ക തുടങ്ങിയവ തൈരിനൊപ്പം കഴിക്കരുത്. ഇത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും കുടലിന്‍റെ ആരോഗ്യം മോശമാവുകയും ചെയ്യും.
Next: പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ