വേനൽക്കാലം അടുക്കുമ്പോൾ ശരീരത്തിൽ തണുപ്പ് നിലനിർത്താൻ നമ്മുടെ ശരീരം ഓവർടൈം പ്രവർത്തിക്കും. ഇതിൽ നമ്മുടെ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു.
ചൂടുള്ള കാലാവസ്ഥയിൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് ബെംഗളൂരു ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ സർവീസസ്, ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് മേധാവി എഡ്വിന രാജ് നിർദ്ദേശിക്കുന്നു
ഉയർന്ന ഉപ്പുള്ള പ്രോസസ്ഡ് ലഘുഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, പാക്കേജ്ഡ് ഭക്ഷണം തുടങ്ങിയ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് പലതരത്തിലുള്ള പ്രശ്നമാകാം
അത്യാവശ്യം ഹെവിയായ ഭക്ഷണങ്ങൾ ഇറച്ചി അടക്കം ശരീര താപനില വർദ്ധിപ്പിച്ച് ജലാംശം നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കും വറുത്ത ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കും
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഉന്മേഷദായകമായി തോന്നാമെങ്കിലും, അവ രക്തത്തിലെ പഞ്ചസാരയുടെ കുത്തനെയുള്ള വർദ്ധനവിന് കാരണമാകും,
ജലാംശമുള്ള വെള്ളരിക്ക, തണ്ണിമത്തൻ, ഓറഞ്ച്, ഇലക്കറികൾ തുടങ്ങിയവ കഴിക്കാം. അവശ്യ പോഷകങ്ങൾ നൽകി ശരീരത്തെ തണുപ്പിക്കാൻ ഇവ സഹായിക്കുന്നു.
ഇലക്ട്രോലൈറ്റുകളും പ്രോബയോട്ടിക്സും അടങ്ങിയ ഭക്ഷണം ജലാംശവും കുടലിന്റെ ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു. വെള്ളം, മോര്, തൈര്, ഫ്രൂട്ട് സ്മൂത്തി എന്നിവ ഉപയോഗിക്കാം