മാനസികാരോഗ്യം വളരെ പ്രധാനമാണ്. ശാരീരികമായ ആരോഗ്യത്തെക്കാൾ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യം. മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ജീവിതനിലവാരം വർധിപ്പിക്കാൻ അത്യാവശ്യമാണ്.
നമ്മുടെ ശീലങ്ങൾ മാനസികാരോഗത്തിൽ വളരെ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇത്തരത്തിൽ ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങളാണ് ഇനി പറയുന്നത്.
അമിതമായ ചിന്ത പലപ്പോഴും മോശം ഫലങ്ങളുണ്ടാക്കും. നടക്കാൻ പോകുന്ന, നടക്കാൻ സാധ്യതയുള്ള കാര്യങ്ങളെ കൂടുതലായി ആലോചിച്ച് അസ്വസ്ഥമാകുന്നത് മാനസികാരോഗ്യത്തെ ബാധിക്കും.
ഒരുപാട് നേരം ഇരിക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കും. അത് ജോലി ചെയ്യുകയാണെങ്കിൽ പോലും ഇടയ്ക്ക് എഴുന്നേറ്റ് അല്പം നടക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ വേണം.
എഴുന്നേറ്റയുടൻ ജോലി ചെയ്യാനാരംഭിക്കുന്നതും നല്ലതല്ല. ജോലി ആരംഭിക്കേണ്ട സമയത്തിനു കുറച്ച് മുൻപ് എഴുന്നേറ്റ് അല്പസമയം സ്വന്തം കാര്യങ്ങൾ ചെയ്തിട്ട് ജോലി തുടങ്ങുകയാണ് നല്ലത്.
മൾട്ടി ടാസ്കിങ് ഉയർന്ന സ്കിൽസെറ്റാണെന്ന് തോന്നുമെങ്കിലും അത് മാനസികാരോഗ്യത്തെ ബാധിക്കുന്ന ശീലമാണ്. മൾട്ടി ടാസ്കിങിലൂടെ വേഗത്തിൽ ക്ഷീണിച്ച് മാനസിക, ശാരീരിക ആരോഗ്യത്തിനു ബുദ്ധിമുട്ടുണ്ടാവും.
മുൻകോപം ഒരിക്കലും നല്ലതല്ല. ദേഷ്യം വരുന്നത് സ്വാഭാവികമാണെങ്കിലും വളരെ വേഗം ദേഷ്യം വരുന്നതോ അത് ഏറെ നേരം നീണ്ടുനിൽക്കുന്നതോ മറ്റുള്ളവർക്ക് ഹാനികരമാവുന്ന തരത്തിൽ ദേഷ്യപ്പെടുന്നതോ മാനസികാരോഗ്യത്തെ ബാധിക്കും.