8 JANUARY 2025
NEETHU VIJAYAN
ചില ഭക്ഷണങ്ങൾ രുചികരമാണെങ്കിലും അവ നമ്മുടെ പല്ലിന് അത്ര നല്ലതല്ല. കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
Image Credit: Freepik
ചോക്ലേറ്റ്, കേക്ക് തുടങ്ങിയ മധുരപലഹാരങ്ങൾ ഒഴിവാക്കുക. ഇവ ദന്തക്ഷയത്തിന് കാരണമാകുന്ന ദോഷകരമായ ബാക്ടീരിയകളെ ഉല്പാദിപ്പിക്കും.
മധുരമുള്ള പാനീയങ്ങൾ പല്ലിലെ ഇനാമലിനെ നശിപ്പിക്കുകയും അറകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ടോഫി, കാരമൽ, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയ ഒട്ടിപ്പിടിക്കുന്ന ഭക്ഷണങ്ങൾ പല്ലുകളിൽ പറ്റിപ്പിടിക്കുകയും ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യും.
ഫ്രൂട്ട് ജ്യൂസുകളിൽ പഞ്ചസാരയും ആസിഡും കൂടുതലാണ്. ഇത് ഇനാമലിനെ നശിപ്പിച്ച് ദന്തക്ഷയത്തിന് കാരണമാകുന്നു.
ഐസ് ചവയ്ക്കുന്നത് പല്ലുകൾക്ക് കേടുപാടുകൾ വരുത്തുന്നു. കൂടാതെ അറകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
Next എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം.