രുചിയിൽ രസികൻ കഴിവിൽ കേമൻ 

23 April 2024

 TV9 MALAYALAM 

കയ്യിൽ കിട്ടിയതിട്ട് തട്ടിക്കൂട്ടുന്ന കാടൻ പുഴുക്കല്ല അവിയൽ. അതിന് ഒരു ചരിത്രമുണ്ട്. അതിനെച്ചുറ്റിപ്പറ്റി മിത്തുണ്ട്. കഴിക്കാൻ രുചിക്കപ്പുറം കാരണവുമുണ്ട്.  

കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്. മിക്ക പച്ചക്കറികളും അവിയലിൽ ഉപയോഗിക്കാറുണ്ട്. 

ഇത് കണ്ടുപിടിച്ചത് സ്വാതി തിരുനാളിൻ്റെ കൊട്ടാരത്തിലെ കവിയായ ഇരയിമ്മൻ തമ്പിയാണെന്നു പറയപ്പെടുന്നു. കറി തികയാതെ വന്നപ്പോൾ പാചകമറിയാത്ത ഇരയിമ്മൻ തമ്പി നടത്തിയ പരീക്ഷണമായിരുന്നത്രേ ഈ കറി. അത് വിജയിച്ചു.