സെഞ്ചുറിക്കൊപ്പം ട്രാവിസ് ഹെഡ് അടിച്ചെടുത്ത റെക്കോർഡുകൾ

07 December 2024

ABDUL BASITH

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പരാജയഭീതിയിലാണ്. ഇനിയും 29 റൺസെടുത്താലേ ഇന്ത്യക്ക് ഓസീസിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താനാവൂ.

ഓസ്ട്രേലിയ - ഇന്ത്യ

(Image Credits - PTI)

140 റൺസ് നേടിയ ട്രാവിസ് ഹെഡ് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. 141 പന്ത് നേരിട്ടാണ് ഹെഡ് 140 റൺസ് അടിച്ചുകൂട്ടിയത്.

ട്രാവിസ് ഹെഡ്

ആക്രമിച്ചുകളിച്ച ഹെഡിനെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. പുറത്താവുമ്പോൾ സെഞ്ചുറിക്കൊപ്പം ചില റെക്കോർഡുകളും ഹെഡ് സ്വന്തമാക്കി.

മുഹമ്മദ് സിറാജ്

ഒരു ഡേനൈറ്റ് ടെസ്റ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് ഇന്ന് ട്രാവിസ് ഹെഡ് ഇന്ത്യക്കെതിരെ ആദ്യ ഇന്നിംഗ്സിൽ കണ്ടെത്തിയത്.

വേഗസെഞ്ചുറി

130ൽ താഴെ പന്തുകൾ നേരിട്ട് ഒരു പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറിയടിക്കുന്ന ആദ്യ ബാറ്ററും ഹെഡ് തന്നെ. 111 പന്തിലാണ് ഹെഡ് ഇന്ന് സെഞ്ചുറിയടിച്ചത്.

130 പന്ത്

പിങ്ക് ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറികളിൽ ആദ്യ സ്ഥാനം കൂടാതെ രണ്ട്, മൂന്ന് സ്ഥാനങ്ങളും ട്രാവിസ് ഹെഡിൻ്റെ പേരിലാണ്.

രണ്ടും മൂന്നും

2022ൽ ഇംഗ്ലണ്ടിനെതിരെ 112 പന്തിൽ നേടിയ സെഞ്ചുറി രണ്ടാമതും അതേവർഷം വെസ്റ്റ് ഇൻഡീസിനെതിരെ 125 പന്തിൽ നേടിയ സെഞ്ചുറി മൂന്നാമതുമാണ്.

സെഞ്ചുറികൾ

Next : പിങ്ക് ബോൾ ടെസ്റ്റിൽ അരങ്ങേറ്റം കുറിയ്ക്കുന്ന ഇന്ത്യൻ താരങ്ങൾ