05 December 2024
TV9 malayalam
സിനീയർ താരങ്ങൾക്കൊപ്പം നിരവധി യുവതാരങ്ങളും ബോർഡർ ഗവാസ്കർ ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിലുണ്ട്. ടൂർണമെന്റിലെ രണ്ടാം ടെസ്റ്റായ പിങ്ക് ബോൾ ടെസ്റ്റിൽ പല താരങ്ങളും ആദ്യമായാണ് കളിക്കാനിറങ്ങുന്നത്.
Pic Credit: PTI/ ESPN
പെർത്ത് ടെസ്റ്റിലൂടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള നിതീഷ് കുമാർ റെഡ്ഡിയുടെ അരങ്ങേറ്റം. ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം അഡ്ലെയ്ഡ് ടെസ്റ്റിലും ഇന്ത്യൻ നിരയിൽ ഉണ്ടാകും
പെർത്തിൽ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ 48 റൺസ് വിട്ട് നൽകി റാണ 3 വിക്കറ്റ് വീഴ്ത്തിയിരുന്നു. പിങ്ക് ബോൾ ടെസ്റ്റിൽ പ്ലേയിംഗ് ഇലവനിൽ താരം ഇടംപിടിക്കാനാണ് സാധ്യത.
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഓപ്പണിംഗിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് യശ്വസി ജയ്സ്വാൾ. താരത്തിന്റെ ആദ്യ പിങ്ക് ബോൾ ടെസ്റ്റാണ് അഡ്ലെയ്ഡിലേത്.
കരിയറിൽ ഇതുവരെയും രാഹുൽ ഒരു പിങ്ക് ബോൾ ടെസ്റ്റ് പോലും കളിച്ചിട്ടില്ല.
അഡ്ലെയ്ഡ് ടെസ്റ്റിലൂടെ പിങ്ക് ബോളിൽ അരങ്ങേറുന്ന മറ്റൊരു താരം മുഹമ്മദ് സിറജാണ്. ഇന്ത്യ ഇതിന് മുമ്പ് കളിച്ച നാല് പിങ്ക് ബോൾ ടെസ്റ്റിലും താരം ഉൾപ്പെട്ടിരുന്നില്ല.