ചൊവ്വ ദോഷം എങ്ങനെ മാറ്റം?

16  April 2025

Nithya V

Pic Credit: Pinterest

വ്യക്തി ജീവിതത്തെയും വൈവാഹിക ജീവിതത്തെയും ഒരു പോലെ ബാധിക്കുന്നതാണ് ചൊവ്വ ദോഷം. അവയ്ക്കുള്ള ചില പരിഹാരമാർഗങ്ങൾ ഇതാ..

ചൊവ്വ ദോഷം

വിവാഹത്തിന് മുമ്പ് വാഴ, അരയാൽ, മൺപ്രതിമ എന്നിവയുമായി വിവാഹം കഴിക്കുന്ന രീതിയാണ് കുംഭവിവാഹം. ഇത് ചൊവ്വ ദോഷം കുറയ്ക്കുമെന്ന് വിശ്വസിക്കുന്നു.

കുംഭ വിവാഹം

ചൊവ്വ ദോഷത്തിന്റെ പരിഹാരമായി നവഗ്രഹ ക്ഷേത്രങ്ങളിൽ പൂജ  നടത്തുന്നതും നല്ലതാണ്.

പൂജ

ചൊവ്വാദോഷം കുറയ്ക്കാൻ ചൊവ്വാഴ്ച ഉപവാസം അനുഷ്ഠിക്കുന്നവരുമുണ്ട്. ഈ സമയത്ത് അംഗാരക നാമാവലി സ്ത്രോത്രം ജപിക്കുന്നതും നല്ലതാണ്.

ഉപവാസം

ചൊവ്വ ദോഷം കുറയ്ക്കാൻ സഹായിക്കുന്ന ഹോമമാണ് മം ഗള ശാന്തി പൂജ. വിവാഹദോഷങ്ങൾ മാറാൻ ഇത് നല്ലതാണ്.

മംഗളശാന്തി പൂജ

ചൊവ്വാഴ്ച ദിവസം മസൂർ പരിപ്പ് ക്ഷേത്രങ്ങളിലോ ദരിദ്രർക്കോ ദാനം ചെയ്യുന്നതും ദോഷം മാറാൻ സഹായിക്കും.

മസൂർ പരിപ്പ്

ജ്യോതിഷ പൊരുത്തത്തിനനുസരിച്ച് സ്വർണത്തിനോ ചെമ്പിനോ ഒപ്പം ചുവന്ന പവിഴം ധരിക്കുന്നതും ഗുണകരമാണ്.

പവിഴം

ഈ വാർത്തകൾ പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം