ശരിക്കും പ്രേതങ്ങളുണ്ടോ? ആരാണ് ​ഗോസ്റ്റ് ഹണ്ടേഴ്സ്

23 JULY 2024

ASWATHY BALACHANDRAN

പ്രേതങ്ങളുണ്ടോ ? എന്ന ചോദ്യത്തിന് ഇല്ലായെന്നായിരിക്കും പലരുടെയും മറുപടി. എന്നാൽ ജീവിതത്തിൽ ചില നിമിഷങ്ങളിൽ എങ്കിലും ‘ഇനി അഥവാ പ്രേതം ഉണ്ടോ’ എന്ന് ചിന്തിക്കേണ്ടി വന്നിട്ടുണ്ടാവാം. 

പ്രേതങ്ങളുണ്ടോ

ആത്മാക്കളെ വേട്ടയാടാൻ ചില വേട്ടക്കാർ ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നമ്മുടെ സമൂഹത്തിൽ. അവർ കൂടുതലായും ഉപയോഗിക്കുന്നത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആണ്. 

ഇലക്ട്രോണിക്സ്

നൈറ്റ് വിഷൻ ഫോട്ടോഗ്രാഫി, വൈദ്യുതികാന്തികതയിലെ ഏറ്റക്കുറച്ചിലുകൾ കണ്ടെത്തുന്നതിനുള്ള ഇ എം എഫ് മീറ്റർ, തണുത്ത പ്രതലങ്ങൾ കണ്ടെത്താനുള്ള തെർമൽ ഇമേജിങ് ക്യാമറകൾ എന്നിവ പ്രേതവേട്ടക്കാർ ഉപയോ​ഗിക്കുന്നു

പ്രേതവേട്ടക്കാർ

അപരിചിത ശബ്ദങ്ങൾ റെക്കോർഡ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളും  പ്രേതങ്ങളെ വേട്ടയാടുന്നവർ കയ്യിൽ കരുതുന്ന ഉപകരണങ്ങളാണ്.

റെക്കോഡർ

പ്രേതങ്ങളെ കണ്ടെത്താൻ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സഹായിക്കുന്നുവെന്നാണ് പ്രേത വേട്ടക്കാർ പറയുന്നത്. ആത്മാക്കൾ ­കൂടുതൽ സജീവമാകുന്നത് രാത്രിയിലാണ്. 

ഉപകരണങ്ങൾ

ശാരീരികമായി ഒരാളെ ആക്രമിക്കുവാനുള്ള കഴിവ് ആത്മാക്കൾക്ക് കുറവാണ് എന്നാണ് ഇവർ പറയുന്നത്. പകരം ഒരാളുടെ മാനസികാവസ്ഥയെ പല രീതിയിൽ മാറ്റിയെടുക്കാനുള്ള കഴിവ് പ്രേതങ്ങൾക്കുണ്ട്. 

ആക്രമണം

ചില ആത്മാക്കൾക്ക് നിങ്ങളുടെ മനസിനെ വരുതിയിലാക്കാനും നിങ്ങളെ ചുറ്റിപ്പറ്റിയുള്ള യാഥാർഥ്യങ്ങളെ വെല്ലുവിളിക്കാനുമുള്ള കഴിവുണ്ട്. 

വിഭ്രാന്തി സൃഷ്ടിക്കാം

Next: വിഷാദം ശരീരത്തെയും ബാധിക്കും.. തള്ളിക്കളയരുത് ഈ ലക്ഷണങ്ങൾ..