കൊതുകാണോ  വീട്ടിലെ പ്രശ്നം?  ഈ ചെടികൾ  നട്ട്പിടിപ്പിക്കൂ.

28 JUNE 2024

NEETHU VIJAYAN

കൊതുകുകടി മൂലം മലേറിയ, ഡെങ്കിപ്പനി തുടങ്ങി നിരവധി ഗുരുതരമായ രോഗങ്ങൾക്ക് ഈ മഴക്കാലത്ത് സാധ്യതയുണ്ട്. അതിനാൽ ഇവയെ തുരത്തേണ്ടത് അത്യാവശ്യമാണ്.

മൺസൂൺ കാലം

Pic Credit: Freepic

ഇത്തരം സാഹചര്യത്തിൽ ബാൽക്കണിയിലും വീട്ടിൻ്റെ മുറ്റത്തും ചില ചെടികൾ നട്ടുപിടിപ്പിച്ചാൽ കൊതുകിനെ അതിവേ​ഗം തുരത്താനാകും.

ചെടികൾ  നട്ടുപിടിപ്പിക്കാം

Pic Credit: FREEPIK

 തുളസി ചെടി പരിസ്ഥിതിയെ ശുദ്ധീകരിക്കുന്ന ഒരു ചെടിയാണ്. അതിനാൽ ഇതിൻ്റെ സുഗന്ധം കൊതുകുകളെ വീടുകളിൽ നിന്ന് അകറ്റി നിർത്തുന്നു.

തുളസി

Pic Credit: FREEPIK

ലെമൺ ഗ്രാസിൻ്റെ സുഗന്ധം വളരെ ശക്തമായ ഒന്നാണ്. ഇത് കൊതുകുകളെ അകറ്റുന്നതിന് വളരെ നല്ല മാർ​ഗമാണ്. ഇത് നട്ടുവളർത്തുന്നത് ഗുണം ചെയ്യും.

ലെമൺ ഗ്രാസ്

Pic Credit: FREEPIK

ജമന്തി ചെടികളിൽ പൈറെത്രം, സാപ്പോണിൻ, സ്കോപോളിറ്റിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വീട്ടിൽ നിന്ന് കൊതുകുകളെ തുരത്തുന്നു.

ജമന്തി ചെടി

Pic Credit: FREEPIK

ലാവെൻഡറിൻ്റെ ഗന്ധത്തിൽ കൊതുകുകൾക്ക് അത്ര നന്നല്ല. ഈ മണം കാരണം കൊതുകിന് മനുഷ്യ ശരീരത്തിൻ്റെ ഗന്ധം തിരിച്ചറിയാൻ കഴിയില്ലെന്നാണ് പറയപ്പെടുന്നത്.

ലാവെൻഡർ പ്ലാൻ്റ്

Pic Credit: FREEPIK

ആര്യവേപ്പിൻ്റെ മണം സാമാന്യം കയ്പുള്ളതാണ്. ഇതിൻ്റെ തൈലമോ മറ്റോ പുരട്ടുന്നത് കൊണ്ട് കൊതുകും ഈച്ചയും ചെറുപ്രാണികളും അടുത്ത് വരില്ല.

ആര്യവേപ്പ്

Pic Credit: FREEPIK

Next: വ്യായാമത്തിന് മുമ്പ് ഒരു വാഴപ്പഴം അത് നിർബന്ധമാണ്...; പ്രീ-വർക്കൗട്ട് ലഘുഭക്ഷണം