മുഖം നോക്കുമ്പോള്‍ പ്രായക്കൂടുതല്‍ തോന്നുന്നുണ്ടോ?

07 July 2024

SHIJI MK

പലരും ഇന്ന് അനുഭവിക്കുന്ന പ്രശ്‌നമാണ് യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ പ്രായം തോന്നുന്നത്. എങ്കില്‍ ഇത് പരിഹരിക്കാനുള്ള വഴികള്‍ എന്തെല്ലാമെന്ന് നോക്കാം. Photo by Glen Hodson on Unsplash

പ്രായക്കൂടുതല്‍

ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് പോലുള്ള പഴങ്ങളിലുള്ള വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദിപ്പിക്കുന്നതുകൊണ്ട് ഇവ കഴിക്കുന്നത് നല്ലതാണ്. Photo by Tammy Chan on Unsplash

സിട്രസ് പഴങ്ങള്‍

ഫാറ്റി ഫിഷിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ചര്‍മ്മത്തിന് ദൃഢതയും ഇലാസ്തികയും നല്‍കി ചെറുപ്പമാക്കുന്നു.

ഫാറ്റി ഫിഷ്

മുട്ടയുടെ വെള്ളയിലുള്ള പ്രോട്ടീനും അമിനോ ആസിഡും കൊളാജന്‍ ഉത്പാദിപ്പിച്ച് ചര്‍മ്മത്തെ സംരക്ഷിക്കും. Photo by Paige Cody on Unsplash

മുട്ടയുടെ വെള്ള

ബെറി പഴങ്ങളിലുള്ള വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകളും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.

ബെറി പഴങ്ങള്‍

ചീരയിലുള്ള വിറ്റാമിന്‍ സി, എ എന്നിവയും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും.

ചീര

നട്‌സിലും സീഡ്‌സിലുമുള്ള ഫാറ്റി ആസിഡും വിറ്റാമിനുകളും ചര്‍മ്മത്തെ ചെറുപ്പമാക്കും.

നട്‌സും സീഡ്‌സും

അവക്കാഡോയിലുള്ള ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ എന്നിവ ചര്‍മ്മത്തിന് നല്ലതാണ്. Photo by Hitoshi Namura on Unsplash

അവക്കാഡോ

ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടേണ്ടതാണ്.

Disclaimer