ഓന്ത് മാത്രമല്ല, നിറം മാറാൻ കഴിയുന്ന മറ്റ് ജീവികളെ പരിചയപ്പെടാം

06 August 2024

Abdul basith

ജീവികളിലെ നിറം മാറൽ ശാസ്ത്രത്തിൻ്റെ ഒരു അതിശയമാണ്. ഓന്തുകളാണ് ഇത്തരത്തിൽ നമുക്ക് പരിചയമുള്ള ജീവികൾ. എന്നാൽ, നിറം മാറുന്ന വേറെയും ചില ജീവികളുണ്ട്.

നിറം മാറൽ

മഡഗാസ്കർ ദ്വീപുകളിൽ കാണപ്പെടുന്ന പല്ലിവർഗത്തിൽ പെട്ട ഒരു ജീവിയാണ് ലീഫ് ടെയിൽഡ് ഗെക്കോ. അഴുകിത്തുടങ്ങിയ ഇലപോലെയാണ് ഇവയുടെ ശരീരം.

ലീഫ് ടെയിൽഡ് ഗെക്കോ

വിയറ്റ്നാം സ്വദേശിയായ ഈ തവളയുടെ ശരീരം പായൽ പോലെയാണ്. അതുകൊണ്ട് തന്നെ 'നിറം മാറലി'ൽ ഇവരും വിരുതരാണ്.

വിയറ്റ്നമീസ് മോസി ഫ്രോഗ്

മധ്യ, തെക്കൻ അമേരിക്കകളിൽ കാണപ്പെടുന്ന ഇവ തൻ്റെ ചിറകുകളിലെ പാറ്റേൺ ഉപയോഗിച്ചാണ് അന്തരീക്ഷവുമായി ഇഴുകിച്ചേരുന്നത്.

ഗ്രേ ക്രാക്കർ ശലഭം

യൂറോപ്പിലും വടക്കൻ അമേരിക്കയിലുമൊക്കെ കാണപ്പെടുന്ന മുയലാണ് ഇവ. ഋതുക്കൾ മാറുന്നതിനനുസരിച്ച് നിറം മാറാൻ ഇവയ്ക്ക് സാധിക്കും.

മൗണ്ടൻ ഹെയർ

പസ്ഫിക് സമുദ്രത്തിൽ കാണപ്പെടുന്ന ഇവ കടലിനെ അടിത്തട്ടിനോട് യോജിക്കുന്ന തരത്തിൽ നിറം മാറാൻ മിടുക്കരാണ്.

ഗ്രേറ്റ് റോക്ക് ഫിഷ്

മുൻ താരങ്ങൾ

വടക്കൻ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം ചിലന്തിയാണ് ഇവ. ഇവയ്ക്ക് ഇര പിടിക്കാൻ ഉപയോഗിക്കുന്ന പൂക്കളുടെ മഞ്ഞ നിറം സ്വീകരിക്കാനാവും.

ഗോൾഡൻറോഡ് ക്രാബ് സ്പൈഡർ