29 July 2024
Abdul basith
ലോകത്ത് വിവിധതരം ജീവജാലങ്ങളുണ്ട്. ഇവയിൽ പലതും വംശനാശ ഭീഷണിയുടെ വക്കിലാണ്. വിവിധ കാരണങ്ങൾ കൊണ്ട് 20250ഓടെ നശിച്ചുപോയേക്കാവുന്ന ചില ജീവികൾ ഇതാ
കാലിഫോർണിയ കടലിൽ മാത്രം കാണപ്പെടുന്ന ഒരുതരം ഡോൾഫിനാണ് വക്വീറ്റ. വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം കാരണം ഇനിയാകെ 10ൽ താഴെ വക്വീറ്റ മാത്രമാണുള്ളത്.
സുമാത്രയിൽ മാത്രം കാണപ്പെടുന്ന ഇവയ്ക്ക് വന നശീകരണവും പനത്തോട്ടങ്ങളും കാരണം ഇടം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.
റഷ്യക്കാരനാണ് അമുർ പുള്ളിപ്പുലി. മനുഷ്യരുടെ കയ്യേറ്റവും വേട്ടയും കാരണം ഇനി 100ൽ താഴെ അമുർ പുള്ളിപ്പുലികൾ മാത്രമാണ് അവശേഷിക്കുന്നത്.
ഇൻഡോനേഷ്യയിലെ ജാവയിലുള്ള ഈ കാണ്ടാമൃഗവും വംശനാശ ഭീഷണിയിലാണ്. സ്വാഭാവികമായ അസുഖങ്ങളാണ് ഇവയുടെ വംശം ഇല്ലാതാക്കുന്നത്.
മത്സ്യബന്ധനത്തെ തുടർന്ന് വംശനാശ ഭീഷണി നേരിടുന്ന ജീവിയാണിത്. ഇതിൻ്റെ പുറം തോട് നിയവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.
നൈജീരിയ, കാമറൂൺ എന്നീ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്. വാസസ്ഥലം നശിപ്പിക്കപ്പെടുന്നതും നായാട്ടും കാരണം വെറും 300ൽ താഴെ മാത്രമാണ് നിലവിൽ ഇവരുടെ ജനസംഖ്യ.