17 July 2024
Abdul basith
ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള ജീവികൾ നിരവധിയുണ്ട്. പരീക്ഷണങ്ങളുടെ ഭാഗമായി ബഹിരാകാശാത്തെത്തിയ ജീവികൾ ഏതൊക്കെയെന്ന് നോക്കാം.
ആദ്യം ബഹിരാകാശത്തെത്തിയത് പഴയീച്ചയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുൻപ് 1947 ഫെവ്രുവരി 20ന് അമേരിക്കയാണ് വി-2 റോക്കറ്റിൽ പഴയീച്ചയെ ബഹിരാകാശത്തേക്കയച്ചത്.
1949ൽ അമേരിക്കയാണ് ആൽബർട്ട് 2 എന്ന കുരങ്ങിനെ വി-2 റോക്കറ്റിൽ ബഹിരാകാശത്തേക്കയച്ചത്. ബഹിരാകാശത്തെത്തുന്ന ആദ്യ സസ്തനിയാണ് ആൽബർട്ട് 2.
എലികൾ പലതവണ ബഹിരാകാശം കണ്ടിട്ടുണ്ട്. ആദ്യമായി ഇത് നടന്നത് 1950ലാണ്. അമേരിക്ക രണ്ട് എലികളെ വി-2 റോക്കറ്റിൽ ബഹിരാകാശത്തേക്കയക്കുകയായിരുന്നു.
ലൈക്ക എന്ന നായയാണ് പിന്നീട് ബഹിരാകാശം സന്ദർശിച്ച ജീവി. 1957 നവംബർ മൂന്നിന് സ്പട്നിക് ടു എയർക്രാഫ്റ്റിലായിരുന്നു ലൈക്കയുടെ യാത്ര.
1970ൽ നാസ രണ്ട് തവളകളെ ബഹിരാകാശത്തേക്കയച്ചു. ഭാരമില്ലായ്മയും മോഷൻ സിക്ക്നസും പഠിക്കാനാണ് ഓർബിറ്റിങ് ഫ്രോഗ് ഓട്ടോലിത് സ്പേസ്ക്രാഡിൽ ഇവരെ അയച്ചത്.
1968ൽ ആമകളും ബഹിരാകാശം കണ്ടു. സോവിയറ്റ് യൂണിയൻ്റെ സോണ്ട് 5 സ്പേസ്ക്രാഫ്റ്റിലാണ് രണ്ട് റഷ്യൻ ആമകൾ ബഹിരാകാശത്തേക്ക് പറന്നത്.